ആലപ്പുഴ:  മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍.  വര്‍ഗവഞ്ചകാ സുധാകരാ രക്തസാക്ഷികള്‍ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം. പുന്നപ്ര സമരഭൂമി വാര്‍ഡില്‍ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 

പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാര്‍ഡായ ഒന്നാം വാര്‍ഡിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകരെത്തി നീക്കം ചെയ്തിരുന്നു. രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകള്‍ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവില്‍ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളും നീക്കം ചെയ്ത നിലയിലാണ്.

Content Highlight: Posters Against G Sudhakaran in Alappuzha