പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍: സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ നടത്തുന്ന ഭീഷണികാരണം പൂട്ടിയ മാതമംഗലത്തെ പോര്‍ക്കലി സ്റ്റീല്‍സ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ഉടമ ടി.വി. മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രണ്ടരവര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനത്തില്‍ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തിയ ചുമട്ടുതൊഴിലാളികളെ ജോലിചെയ്യാന്‍ സി.ഐ.ടി.യു.ക്കാരായ തൊഴിലാളികള്‍ അനുവദിക്കുന്നില്ല.
യൂണിയനുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് ലോഡ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികളെയും കയറ്റുന്നതിന് സ്വന്തം തൊഴിലാളികളെയും ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എല്ലാ ജോലികളും തങ്ങള്‍ക്ക് വേണമെന്നാണ് യൂണിയന്‍ പറയുന്നത്. സ്ഥാപനത്തില്‍ വരുന്ന ലോഡ് തടയുന്നതായും ലോഡ് കൊണ്ടവന്ന വാഹനങ്ങളുടെ ടയറിലെ കാറ്റ് അഴിച്ചുവിട്ടതായും അദ്ദേഹം ആരോപിച്ചു. യൂണിയന്‍കാരായ തൊഴിലാളികളുടെ കൂലി താങ്ങാനാകില്ല. അവരെ എല്ലായ്പ്പോഴും കിട്ടില്ല -അദ്ദേഹം പറഞ്ഞു. ഭാര്യ കെ. ശ്രുതിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Porkkali Steels Owner allgations against CITU
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..