വീട്ടുകാരെ 'മുള്‍'മുനയില്‍ നിര്‍ത്തി മുള്ളന്‍പന്നി, ഒടുവില്‍ വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി


മുള്ളൻപന്നിയെ പിടികൂടി കൂട്ടിലാക്കിയപ്പോൾ

തിരുവനന്തപുരം: പാതിരാത്രി വീട്ടിലേക്കു കയറിവന്ന മുള്ളന്‍പന്നി പട്ടം എല്‍.ഐ.സി. കോളനിയിലെ മാത്യു സക്കറിയയുടെയും കുടുംബത്തിന്റെയും ഉറക്കംകെടുത്തി. ഒടുവില്‍ രാവിലെ ഏഴുമണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുള്ളന്‍പന്നിയെ കൂട്ടിലാക്കി കൊണ്ടുപോയി.

പുലര്‍ച്ചെ രണ്ടരമണിയോടെ വളര്‍ത്തുനായ്ക്കളുടെ അസാധാരണമായ കുര കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. മാത്യൂ സക്കറിയയും മകനും പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും ആദ്യം ഒന്നും കണ്ടില്ല. അകത്തുകയറി വാതിലടച്ചെങ്കിലും നായ്ക്കള്‍ കുര നിര്‍ത്താത്തതുകൊണ്ടു ഉറങ്ങിയില്ല.

തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് വരാന്തയില്‍ മുള്ളുകള്‍ വിരിച്ച് കൂറ്റന്‍ മുള്ളന്‍ പന്നിയെ കണ്ടത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഇതോടെ വിശാലമായ മുറ്റത്ത് ഓടിനടന്ന മുള്ളന്‍പന്നി വീട്ടുകാരെ പരിഭ്രാന്തരാക്കി.

ഏറെനേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മുള്ളന്‍പന്നിയുടെ പ്രകടനം. നായ്ക്കളെ തുറന്നുവിട്ടെങ്കിലും രണ്ടും ഓടി അടുത്തു ചെന്നെങ്കിലും പെട്ടെന്നുതന്നെ തിരിച്ചുവന്നു. ഇടയ്ക്ക് ഒന്നിന് മുള്ള് ഏല്‍ക്കുകയും ചെയ്തു. ഒടുവില്‍ ആറുമണിയോടെ ഒരുവിധം വീടിനോടു ചേര്‍ന്നുള്ള തേങ്ങാപ്പുരയില്‍ ഓടിച്ചുകയറ്റി.

തുടര്‍ന്ന് പാലോട് റെയ്ഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അവിടെനിന്ന് വിവരമറിയച്ചപ്രകാരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്നിയുടെ നേതൃത്വത്തില്‍ ഏഴരമണിയോടെ വനപാലകരെത്തി. മുള്ളന്‍പന്നിയെ പ്രത്യേകം സജ്ജീകരിച്ച വലകൊണ്ടുള്ള കൂടുപയോഗിച്ച് പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് പേപ്പാറ വനത്തില്‍ വിട്ടയച്ചു.

എല്‍.ഐ.സി. ഓഫീസിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് നിന്നാകാം മുള്ളന്‍പന്നി എത്തിയതെന്നാണ് വനപാലകരുടെ നിഗമനം. ഗേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മണ്ണ് ആഴത്തില്‍ കുഴിച്ചാണ് മുള്ളന്‍പന്നി മാത്യുവിന്റെ വീടിനുള്ളില്‍ കയറിയത്.

Content Highlights: porcupine, forest department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented