ഫോട്ടോ കടപ്പാട്: ഫെയ്‌സ്ബുക്ക്
കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍ മംഗളോദയം (72) അന്തരിച്ചു. കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം.
1980-കള്‍ മുതല്‍ മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് സുധാകര്‍ മംഗളോദയം. സാധാരണ മനുഷ്യരുടെ പ്രണയവും വൈകാരികതകളും കാല്‍പനികമായവതരിപ്പിച്ച അദ്ദേഹത്തിന്റെ നോവലുകള്‍ സാധാരണക്കാരായ മലയാളികളെ വായനയിലേയ്ക്കടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്ത നിരവധി നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. നിരവധി നോവലുകള്‍ സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയില്‍ ചിലതിന് അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയതും.
സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
Content Highlights: Popular novelist Sudhakar Mangalodayam has passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..