ഹര്‍ത്താല്‍ ദിനത്തില്‍ കടയടപ്പിക്കാന്‍ വടിവാളുമായി എത്തി, ചില്ല് തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍


എം.എസ് ലിഷോയ്, മാതൃഭൂമി ന്യൂസ് 

കടയടപ്പിക്കാൻ വടിവാളുമായി എത്തിയതിന്റെ CCTV ദൃശ്യം | screengrab - Mathrubhumi news

തൃശ്ശൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി എത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മുല്ലശ്ശേരി സ്വദേശികളായ ഷാമില്‍ (18), ഷമീര്‍ (38) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റുചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുകൊണ്ട് ഇവര്‍ രണ്ട് കടകളുടെ ചില്ല് തകര്‍ത്തിരുന്നു. പ്രദേശത്ത് വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ ഇവരെ അറസ്റ്റുചെയ്തത്.

ഇവരെക്കൂടാതെ വടക്കാഞ്ചേരിയില്‍ ബൈക്കിലെത്തി ബസിനുനേരെ കല്ലെറിഞ്ഞ രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ പാവറട്ടി, ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേക്കുറിച്ചെല്ലാം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Popular frot Hartal Thrissur 2 arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented