പോപ്പുലര്‍ ഫ്രണ്ട്: കള്ളപ്പണം വെളുപ്പിക്കാന്‍ മൂന്നാറില്‍ വില്ല പ്രോജക്ടെന്ന് ED കുറ്റപത്രം


സമാന്തരമായി ഇ.ഡി. അന്വേഷണവും

പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമദിന്റെ കൊന്നമ്മൂട്ടിലെ വീട്ടിൽ പരിശോധന നടത്തി മടങ്ങുന്ന എൻ.ഐ.എ - ഇ.ഡി ഉദ്യോഗസ്ഥ സംഘം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ.ഐ.എ - ഇ.ഡി സംഘം നടത്തിയ ദേശവ്യാപക റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധം. പി.എഫ്.ഐ. നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങള്‍ ഇ.ഡി. സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസാണ് മറ്റൊന്ന്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാര്‍ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പന്‍ എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും പിന്നീട് ഉള്‍പ്പെടുത്തി.

അബ്ദുള്‍ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷന്‍ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുള്‍ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജന്‍സി ആരോപിക്കുന്നു. പി.എഫ്.ഐ.യുമായി ബന്ധമുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന് യു.എ.ഇ.യില്‍നിന്ന് 34 ലക്ഷം രൂപ കൈമാറിയതും എസ്.ഡി.പി.ഐ. പ്രസിഡന്റ് എം.കെ. ഫൈസിക്ക് രണ്ടുലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ 19 കോടി എത്തിച്ചതും ഇദ്ദേഹമാണെന്നാണ് ഇ.ഡി.യുടെ ആരോപണം. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ട് കേസില്‍ എന്‍.ഐ.എ. പ്രതി ചേര്‍ത്ത പി.എഫ്.ഐ. സംസ്ഥാന നിര്‍വാഹക സമിതിയംഗം അഷറഫ് ഖാദിര്‍ അബുദാബിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദര്‍ബാര്‍ റെസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇ.ഡി. ആരോപിക്കുന്നു.

രൂപം കൊണ്ടത് കേരളത്തില്‍

2006-ല്‍ കേരളത്തില്‍ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡല്‍ഹിയിലാണ്. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നാണ് പി.എഫ്.ഐ. അവകാശപ്പെടുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഹര്‍ത്താല്‍: കനത്ത നടപടിക്ക് പോലീസ്

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് കര്‍ശനനടപടിക്ക് പോലീസ്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് ഉടനടി അറസ്റ്റുചെയ്യും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Popular front of India money laundering case ED NIA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented