പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ മുന്‍പും നീക്കം; നിരോധിച്ചാലും പേരുമാറ്റി വരുമെന്ന് നിഗമനം


സ്വന്തം ലേഖകന്‍

കേരളത്തില്‍ പി.എഫ്.ഐ.യുടെ സ്വാധീനം മറ്റൊരിടത്തുമില്ലാത്തവിധം ആഴത്തിലുള്ളതാണെന്നാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താലോടെ വ്യക്തമാവുന്നത്.

പോപുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഹൈക്കോടതി മാർച്ച്. ഫോട്ടോ: ടി.കെ പ്രദീപ് കുമാർ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ച് 2017-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. ഏതെങ്കിലും സംഘടനയെ നിരോധിച്ചാല്‍ പേരുമാറ്റി പുതുരൂപത്തില്‍ വരുമെന്നായിരുന്നു എതിര്‍പ്പറിയിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

നിരോധിക്കപ്പെട്ട സംഘടനയായ സിമിയിലെ പ്രധാന നേതാക്കളായിരുന്നു കഴിഞ്ഞദിവസം പിടിയിലായ എസ്.ഡി.പി.ഐ. സ്ഥാപകാധ്യക്ഷന്‍ ഇ. അബൂബക്കര്‍, പി.എഫ്.ഐ. വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുള്‍ റഹിമാന്‍, ദേശീയ കൗണ്‍സിലംഗം പ്രൊഫ. പി. കോയ എന്നിവര്‍. സമാനരീതിയില്‍ പി.എഫ്.ഐ.യും പുതിയ രൂപത്തിലെത്തുമെന്നായിരുന്നു നിരോധനത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത്.



പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കേരളസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതും പി.എഫ്.ഐ. സിമിയുടെ പുതുരൂപമെന്നായിരുന്നു.

2006-ല്‍ കേരളത്തില്‍ പി.എഫ്.ഐ. രൂപംകൊള്ളുന്നത് ബാബറി മസ്ജിദ് പൊളിച്ചതിനുശേഷം രൂപംകൊണ്ട എന്‍.ഡി.എഫ്., തമിഴ്നാട്ടിലെ മനിത നീതി പാസറെ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഓഫ് ഡിഗ്‌നിറ്റി, ഗോവയിലെ സിറ്റിസണ്‍ ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ആന്ധ്രപ്രദേശിലെ നാഗ്രിക് അധികാര്‍ സുരക്ഷാ സേന എന്നീ സംഘടനകള്‍ കൂടിച്ചേര്‍ന്നായിരുന്നു.

2007 ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ത്രിദിന സമ്മേളനത്തിലൂടെയായിരുന്നു ഇതിന് ഔദ്യോഗികസ്വഭാവം കൈവരുന്നത്. പിന്നാലെ, പി.എഫ്.ഐ.യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐ.യും രൂപംകൊണ്ടു. കേരളത്തില്‍ പി.എഫ്.ഐ.യുടെ സ്വാധീനം മറ്റൊരിടത്തുമില്ലാത്തവിധം ആഴത്തിലുള്ളതാണെന്നാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താലോടെ വ്യക്തമാവുന്നത്.

15 സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ മറ്റൊരിടത്തും കാര്യമായി പ്രതിഷേധമുണ്ടായില്ലെങ്കിലും കേരളത്തില്‍ വലിയതോതില്‍ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

Content Highlights: Popular front of India home ministry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented