'ഭീതിപരത്താന്‍ കൊലപാതകങ്ങള്‍'; പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗമെന്ന് കോടതിയില്‍ NIA


1 min read
Read later
Print
Share

'പ്രത്യേക സമുദായത്തിലുള്ളവരുടെ മനസ്സില്‍ ഭീകരത വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരകളെ തിരഞ്ഞെടുത്ത് ക്രൂരമായി കൊലപ്പെടുത്തുന്നതുവഴി ഭീതിപടര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്'

NIA office. Photo: Mathrubhumi

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാനത്ത് രഹസ്യവിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). ഇവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എറണാകുളത്തെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എ. വ്യക്തമാക്കി.

സ്വന്തംസമുദായത്തിന്റെ പുരോഗതിക്കുപോലും വിലങ്ങുതടിയാകുന്ന നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചു. മറ്റു സമുദായനേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും ലക്ഷ്യമിടേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ ഏജന്‍സി. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവര്‍ പരിശീലനം നല്‍കുന്നുണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കി.

രാജ്യവ്യാപകമായി എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ കേരളത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി 180 ദിവസത്തേക്ക് നീട്ടണമെന്ന എന്‍.ഐ.എ.യുടെ ആവശ്യം കോടതി അനുവദിച്ചു.

കൂടുതല്‍ അന്വേഷണം വേണം

പരിശീലനം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കണമെന്ന് എന്‍.ഐ.എ. വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് സമീപകാലത്ത് നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണം.

പ്രത്യേകസമുദായത്തിലുള്ളവരുടെ മനസ്സില്‍ ഭീകരത വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരകളെ തിരഞ്ഞെടുത്ത് ക്രൂരമായി കൊലപ്പെടുത്തുന്നതുവഴി ഭീതിപടര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. അറസ്റ്റിലായവരില്‍പലരും കൊലപാതകങ്ങളില്‍ പ്രതികളാണ്.

നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തില്‍ ഇവര്‍ക്കുള്ള പങ്കുവ്യക്തമാക്കുന്ന ചില നിര്‍ണായകരേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയതായും എന്‍.ഐ.എ. വ്യക്തമാക്കിയിട്ടുണ്ട്. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറിയയില്‍പോയി ചിലര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ട്. ചിലര്‍ ഐ.എസ്. പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കറെ തൊയിബ, അല്‍ ഖായിദ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചതായും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlights: Popular front NIA court murders

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


ANTONY

1 min

അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

Sep 23, 2023


Most Commented