പ്രതീകാത്മക ചിത്രം/മാതൃഭൂമി
കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ച വനിതാ എ.എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറി. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യാണ് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്ന് ഉദ്യോഗസ്ഥ പോലീസില്‍ മൊഴി നല്കി.
വനിതാ പോലീസ് ഓഫീസര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് കോട്ടയം ജില്ലാ പോലീസ് മേധാവി, മധ്യമേഖലാ ഡി.ഐ.ജി.ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് ബി.ജെ.പി. മധ്യമേഖലാ അധ്യക്ഷന്‍ എന്‍.ഹരി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..