പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: KSRTC ബസുകള്‍ക്കുനേരെ വ്യാപക ആക്രമണം


കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. 

കോഴിക്കോട്ടും കൊച്ചിയിലും കല്ലേറിൽ തകർന്ന ബസുകൾ. ഫോട്ടോ - മാതൃഭൂമി

കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ്. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട്ട് ലോറിക്കുനേരെയും കല്ലേറുണ്ടായി.

കോഴിക്കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. സിവില്‍ സ്റ്റേഷനു സമീപത്തുവച്ചുണ്ടായ കല്ലേറില്‍ കണ്ണിന് പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നഗരത്തില്‍ സര്‍വീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പി.എസ്.സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. കല്ലെറിഞ്ഞവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. രാവിലെ 6.15-ഓടെ ആയിരുന്നു സംഭവം.

കോഴിക്കോട്ട് കല്ലേറില്‍ തകര്‍ന്ന ലോറി.

കൊച്ചിയില്‍ ആലുവ - പെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ആലപ്പുഴയില്‍ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീര്‍ക്കുന്നത്തുമായാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി.

വടക്കാഞ്ചേരിയില്‍നിന്ന് ഗുരുവായൂരിലേക്കുപോയ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കരുതക്കാടുവച്ച് ഹര്‍ത്താല്‍ അനുകൂലി കല്ലെറിഞ്ഞു. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. വടക്കാഞ്ചേരി മേല്‍പ്പാലത്തിനു മുകളില്‍വച്ച് ചരക്കുലോറിക്ക് നേരെയും സമാനമായ രീതിയില്‍ കല്ലേറുണ്ടായി. ലോറിയുടെ ചില്ലു തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്ന് സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: Popular front harthal KSRTC bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented