നോട്ടീസ് ഇല്ലെങ്കിലും പോലീസ് തീരുമാനിച്ചു; 'ഇത് ഹര്‍ത്താല്‍', ഈ വര്‍ഷം 17-ാമത്തേത്


ജി. രാജേഷ് കുമാര്‍

ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നിയമവിരുദ്ധമായ ഹര്‍ത്താലാഹ്വാനം നിയമവിരുദ്ധമാണെന്ന് പോലീസ് തിരിച്ചറിയാത്തത് കഷ്ടമാണെന്ന് ഹര്‍ത്താല്‍ വിരുദ്ധമുന്നണി സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രബാബു

പത്തനംതിട്ട വകയാറിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സിന്റെ ചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

തൃശ്ശൂര്‍: മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനോട് നീതി പുലര്‍ത്താതെ പോലീസിന്റെ അറിയിപ്പ്. ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാത്തവ നിയമവിരുദ്ധമാണെന്നാണ് കോടതിവിധി. എന്നാല്‍, വ്യാഴാഴ്ച പോലീസ് പുറത്തിറക്കിയ അറിയിപ്പ് തുടങ്ങുന്നത് ഇങ്ങനെ:

'ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി'.അതായത് വെള്ളിയാഴ്ച ഹര്‍ത്താല്‍ ദിനമാണെന്ന് പോലീസ് തന്നെ പ്രഖ്യാപിക്കുന്ന സ്ഥിതി. നിയമവിരുദ്ധമാണെന്ന് അറിയിപ്പില്‍ പറഞ്ഞതുമില്ല. പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് പുറത്തുവിട്ടത്. 2019 ജനുവരിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വാട്സാപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പ്രവണത കൂടിവന്നപ്പോഴാണ് ഇടപെടലുണ്ടായത്.

ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നിയമവിരുദ്ധമായ ഹര്‍ത്താലാഹ്വാനം നിയമവിരുദ്ധമാണെന്ന് പോലീസ് തിരിച്ചറിയാത്തത് കഷ്ടമാണെന്ന് ഹര്‍ത്താല്‍ വിരുദ്ധമുന്നണി സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രബാബു പറഞ്ഞു.

ഈ വര്‍ഷത്തെ 17-ാമത്തെ ഹര്‍ത്താല്‍

തൃശ്ശൂര്‍: 2019- ജനുവരിയില്‍ ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും മുന്നറിയിപ്പില്ലാതെയും കോടതി നിര്‍ദ്ദേശം മാനിക്കാതെയും ഈ വര്‍ഷം നടത്തിയത് 17 ഹര്‍ത്താല്‍. ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്നായിരുന്നു കോടതിയുെട ഉത്തരവ്.

ഹര്‍ത്താലില്‍ വ്യാപകകല്ലേറ്, പരിക്ക് ഇതാണ് അതിക്രമം

തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെയുണ്ടായ കല്ലേറിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. സ്വകാര്യബസുകള്‍ മിക്കയിടത്തും ഓടിയില്ല.

കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെ.എസ്.ആര്‍.ടി.സി. ബസിനു നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ തിരുവമ്പാടി പപ്പുഴിപ്പറമ്പത്ത് ശശിയെ കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിനു സമീപമുണ്ടായ കല്ലേറില്‍ ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി സിജിക്ക് പരിക്കേറ്റു. കോഴിക്കോട് നാലാംഗേറ്റിനു സമീപം അക്രമികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനം ഇരുമ്പുവടികൊണ്ട് അടിച്ച് കേടുവരുത്തി.

കോട്ടയം ളായിക്കാട് സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിക്കാനെത്തി മാനേജരെ മര്‍ദിച്ചു. മലപ്പുറം ആനപ്പടിയില്‍ മുഖംമറച്ച് ബൈക്കിലെത്തി കെ.എസ്.ആര്‍.ടി.സി. ബസിന് കല്ലെറിഞ്ഞ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുത്തന്‍പള്ളി പെരുമ്പടപ്പ് വന്നേരിയില്‍ പുന്നയൂര്‍കുളം പഞ്ചായത്ത് സെക്രട്ടറി മണികണ്ഠന്‍ സഞ്ചരിച്ച കാറിന് കല്ലേറുണ്ടായി. ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു.

തൃശ്ശൂരില്‍ നാലു കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കു പരിക്കേറ്റു. കൊച്ചി നഗരത്തില്‍ പ്രകടനംനടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചു. ഒരു യുട്യൂബറെ ആക്രമിക്കാനും ശ്രമമുണ്ടായി പോലീസ് ഇവരെ അറസ്റ്റുചെയ്തു.

ചെങ്ങമനാട് ദേശീയപാതയില്‍ മുഖംമൂടി ധരിച്ച് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘം പറമ്പയത്ത് ആര്യാസ് ഹോട്ടലിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ചായകുടിച്ചുകൊണ്ടിരുന്ന പഞ്ചാബ് സ്വദേശിക്ക് മുഖത്ത് ചെറിയ മുറിവേറ്റു.

വയനാട്ടില്‍ ബത്തേരി ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തു. കൊല്ലത്ത് കരവാളൂര്‍ മാവിള കനാല്‍ ജങ്ഷനു സമീപം കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. പത്തനംതിട്ട കുളത്തുങ്കലില്‍ ബസ് യാത്രക്കാരനായ കോന്നി സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ബോബി മൈക്കിളിന് കല്ലേറില്‍ കണ്ണിന് പരിക്കേറ്റു. ഡ്രൈവര്‍ കിളിമാനൂര്‍ സ്വദേശി ഷാജിക്ക് വലത് കൈക്ക് പരിക്കേറ്റു. കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തളത്ത് ഡ്രൈവര്‍ പന്തളം കുരമ്പാല സ്വദേശി രാജേന്ദ്രന് കണ്ണിന് പരിക്കേറ്റു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവറുടെ കണ്ണിനും ആറ്റിങ്ങലില്‍ ഡ്രൈവറുടെ കൈയ്ക്കും സാരമായി പരിക്കേറ്റു.

കണ്ണൂര്‍ ഉളിയില്‍ നടന്ന ആക്രമത്തില്‍ ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവ. പോളി ടെക്‌നിക്ക് കോളേജിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ കുന്ദമംഗലം പടനിലത്തെ ചോരക്കര വീട്ടില്‍ അഷ്റഫിന് (41) കണ്ണിന് പരിക്കേറ്റു. സ്ത്രീ അടക്കം രണ്ടുയാത്രക്കാര്‍ക്കും പരിക്കുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.

Content Highlights: Popular front hartal Police Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented