ഹര്‍ത്താല്‍: തകര്‍ത്ത 71 ബസുകള്‍ തത്കാലം നിരത്തിലിറക്കാനാവില്ല KSRTCക്ക് നഷ്ടം ഇനിയും കൂടും


ബസ് ഓടാത്ത നഷ്ടവും കണക്കാക്കും

ആലുവ - പെരുമ്പാവൂർ റോഡിൽ ഹർത്താനുകൂലികൾ തകർത്ത കെ.എസ്.ആർ.ടി.സി. ബസ്. ഫോട്ടോ - വി.കെ. അജി, മാതൃഭൂമി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ നഷ്ടം ഇനിയും കൂടും. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും ഈ ബസുകള്‍ സര്‍വീസ് നടത്താത്തതുമൂലമുള്ള നഷ്ടവും ഹര്‍ത്താല്‍ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.

71 ബസുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചു. ഇവയെല്ലാം കണക്കിലെടുത്തായിരുന്നു 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ തീര്‍ക്കുംവരെ നിരത്തിലിറക്കാനാകില്ല. ഇങ്ങനെ സര്‍വീസ് മുടങ്ങിയുള്ള നഷ്ടംകൂടി കണക്കാക്കിയാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് വിവരം.മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കുംവരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ വരുമാനനഷ്ടംകൂടി കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനനഷ്ടമായി കണക്കാക്കും.

കെ.എസ്.ആര്‍.ടി.സി.യിലെ മര്‍ദനം: പരാതിക്കാരെ കുറ്റപ്പെടുത്തി സി.ഐ.ടി.യു, സി.എം.ഡി.ക്കും വിമര്‍ശനം

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച ജീവനക്കാരെ ന്യായീകരിക്കാനും സംരക്ഷിക്കാനും കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) രംഗത്ത്. മര്‍ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും ജീവനക്കാര്‍ അക്രമം കാണിച്ചിട്ടില്ലെന്നാണ് യൂണിയന്‍ സൗത്ത് മേഖലാ പ്രസിഡന്റ് എസ്.എച്ച്.എം. ഷൂജ, സെക്രട്ടറി എസ്. സുധീര്‍ എന്നിവര്‍ ഇറക്കിയ കത്തില്‍ പറയുന്നത്.

ഇവരുടെ വിശദീകരണക്കുറിപ്പില്‍ മര്‍ദനമേറ്റ േപ്രമനനെ മുറിയില്‍ക്കയറ്റി ഇരുത്താനാണ് ശ്രമിക്കുന്നതെന്നാണ് പറയുന്നത്. പ്രേമനനാണ് തര്‍ക്കമുണ്ടാക്കിയതെന്നും പ്രശ്‌നക്കാരനാണെന്നുമെല്ലാം ആരോപണം ഉന്നയിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി.ക്കും മര്‍ദനംപകര്‍ത്തിയ ജീവനക്കാരനും എതിരേയും അസോസിയേഷന്റെ വിശദീകരണക്കത്തില്‍ പരാമര്‍ശങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സി. വിജിലന്‍സിനും പോലീസിനും സത്യം ബോധ്യപ്പെട്ടു എന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍, കെ.എസ്.ആര്‍.ടി.സി. ഇറക്കിയിരിക്കുന്ന സര്‍ക്കുലറുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായിരുന്നു ജീവനക്കാരുടെ പ്രവര്‍ത്തനമെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അക്രമംനടത്തിയ ജീവനക്കാര്‍ അറസ്റ്റിലായാല്‍ ഇവരുടെ ജോലി നഷ്ടമാകുന്നതടക്കമുള്ള നടപടികളുണ്ടാകാം. അച്ചടക്കനടപടികള്‍ ലഘൂകരിക്കാനും ഒഴിവാക്കാനുമാണ് സി.ഐ.ടി.യു. രംഗത്തെത്തിയിട്ടുള്ളത്.

സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദനും ജീവനക്കാരെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.ക്ക് മുഴുവന്‍ പേരുദോഷമുണ്ടാക്കിയ അക്രമികളെ സംരക്ഷിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കെതിരേ ഒരുവിഭാഗം ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് ഒഴിവാക്കാന്‍ പോലീസില്‍ വന്‍സമ്മര്‍ദമുണ്ടെന്ന് തുടക്കംമുതലേ ആരോപണമുണ്ട്. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.


Content Highlights: Popular front hartal KSRTC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented