മിന്നല്‍ ഹര്‍ത്താല്‍: സര്‍ക്കാരില്‍ അടയ്‌ക്കേണ്ടത് 5.20 കോടി, നാശനഷ്ടം ഈടാക്കിയോ? - ഹൈക്കോടതി


5.20 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കാനായി മാറ്റി.

കൊല്ലം അയത്തിലിനു സമീപം ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞ കെ.എസ് ആർ ടി.സി ബസ്സ്. ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ

കൊച്ചി: സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടത്തിന്റെ തുക സംഘടനാഭാരവാഹികളില്‍ നിന്ന് ഈടാക്കാനായി എന്തുനടപടി സ്വീകരിച്ചെന്ന് കോടതി. കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് തേടിയത്. നഷ്ടം, അറസ്റ്റുചെയ്തവരുടെ എണ്ണം, ജാമ്യത്തിനായെത്തിയവരുടെ എണ്ണം എന്നിവ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് നിര്‍ദേശം.

നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മിഷണര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും ഇതില്‍ വ്യക്തമാക്കണം. 5.20 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കാനായി മാറ്റി.



ആക്രമണത്തില്‍ എത്ര കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും ചികിത്സച്ചെലവ് വഹിച്ചതെങ്ങനെയെന്നും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ ആഹ്വാനംചെയ്തവരില്‍നിന്നും അക്രമികളില്‍നിന്നുമായി തുക ഈടാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.

Content Highlights: Popular front Hartal Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented