Photo: PTI
പാലക്കാട്: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടെുകെട്ടൽ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടയാൾക്കും ജപ്തി നോട്ടീസ്. പാലക്കാട് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ എലപ്പുള്ളിയിലെ സുബൈറിന്റെ പേരിലാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.
2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെടുന്നത്. 2022 സെപ്തംബർ 23നാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ.
പി.എഫ്.ഐ. ഹർത്താലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജപ്തി നടപടികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സുബൈറിന്റെ പേരിലും നോട്ടീസ് ലഭിച്ചിരിക്കുന്നത്.
നേരത്തെ, നടപടിയുടെ ആദ്യഘട്ടത്തില്‍ കോട്ടയ്ക്കലില്‍ നിന്നും ഇത്തരത്തിലുള്ള പരാതി ഉയർന്നിരുന്നു. ജപ്തി നടപടികള്‍ എടുക്കേണ്ടവരുടെ ലിസ്റ്റില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചയാളെയായിരുന്നു കോട്ടക്കലിൽ ഉൾപ്പെടുത്തിയിരുന്നത്. മരിച്ച അലവി പള്ളിയാലിയുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്.
എന്നാൽ ഇക്കാര്യത്തിൽ, ലിസ്റ്റില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നായിരുന്നു കോട്ടയ്ക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു വ്യക്തമാക്കിയത്.
അതേസമയം എടരിക്കോട് ലീഗ് പ്രാദേശിക നേതാവും എടരിക്കോട് പഞ്ചായത്ത് അംഗവുമായ സി.ടി. അഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ആളുമാറി നടപടിയെടുത്തതാണെന്നും ഇതിനെതിരെ കളക്ടര്‍ വി.ആര്. പ്രേംകുമാറിനും ജില്ലാ പോലീസ് മേധാവി സുജിത് ദാസിനും പരാതി നല്‍കുമെന്നും അഷറഫ് വ്യക്തമാക്കി.
Content Highlights: popular front hartal asset seizing procedure allegations in palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..