ഹര്‍ത്താല്‍: കൂടുതല്‍ അറസ്റ്റുണ്ടാകും; നാശനഷ്ടം കണക്കാക്കി കേസുകള്‍ കോടതിയിലെത്തിക്കും


പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കോഴിക്കോട് കല്ലായിയിൽ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്ത ലോറി. ഫോട്ടോ: കൃഷ്ണപ്രദീപ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍നിന്നും സി.സി. ടി.വി. ക്യാമറാദൃശ്യങ്ങളും പരിശോധിച്ചാണിത്.

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തു. ആയിരത്തിലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ കേസുകളും അറസ്റ്റുകളും വരും ദിവസങ്ങളിലുണ്ടാകും. പൊതുമുതലിനുണ്ടായ നഷ്ടവും കെ.എസ്.ആര്‍.ടി.സി., പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കുണ്ടായ നഷ്ടവുമെല്ലാം കണക്കാക്കിയായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞദിവസം നടന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായ പരിശോധനയിലാണ്.

ഹര്‍ത്താല്‍ ആക്രമണം കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

കണ്ണൂര്‍: വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാനികളുമായി ബന്ധമുള്ള ചില സ്വകാര്യസ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

കണ്ണൂര്‍ താണയിലെ ബി-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പ്, ഒരു ഡെസ്‌ക് ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് പാസ്ബുക്കുകള്‍, ഏതാനും രേഖകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് കോംപ്ലക്‌സിലെ 'സ്‌പൈസ്മാന്‍', കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ വസ്ത്രവ്യാപാരസ്ഥാപനമായ 'പാര' എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. അസി. പോലീസ് കമ്മിഷണര്‍ ടി.കെ.രത്‌നകുമാര്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട്, ഉളിയില്‍ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഒന്നും പിടിച്ചെടുത്തിട്ടില്ല. ഹര്‍ത്താല്‍ അക്രമത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ട് കേസുകളാണെടുത്തത്. ഇതില്‍ 10 പ്രതികള്‍ റിമാന്‍ഡിലാണ്. മറ്റ് പ്രതികള്‍ ഒളിവിലും.

പാപ്പിനിശ്ശേരി അക്ഷയ കേന്ദ്രം, വളപട്ടണം പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗണ്‍, കീരിയാട്ടെ ഷോപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഇന്‍സ്‌പെക്ടര്‍ എം.രാജേഷ്, എസ്.ഐ.മാരായ കെ.കെ.രേഷ്മ, ടി.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗൗരവമുള്ള കേസുകളില്‍ പ്രതികളായ 19 പേരെയും മറ്റു കേസുകളില്‍പ്പെട്ട 145 പേരെയും ഇതുവരെ അറസ്റ്റ് ചെയ്തുവെന്ന് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

കണ്ണൂര്‍ സിറ്റിയിലെ മില്‍മ ബൂത്ത് തകര്‍ത്ത കേസില്‍ പ്രതിയായ എസ്.ഡി.പി.ഐ. മേഖലാ സെക്രട്ടറി മുഹമ്മദ് അസ്ല(40)ത്തെ അറസ്റ്റു ചെയ്തു. ഈ കേസില്‍ ഒന്‍പത് പ്രതികളുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.

Content Highlights: Popular front hartal arrest police raid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented