എം.കെ മുനീർ,പി.എം.എ സലാം
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഭിന്നസ്വരം. സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം രാവിലെയും ഡോ. എം.കെ. മുനീര്‍ വൈകീട്ടും ലീഗ് ഹൗസില്‍ത്തന്നെയാണ് വ്യത്യസ്തനിലപാടുകള്‍ വ്യക്തമാക്കിയത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ രാവിലെ അനുകൂലിച്ച ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. വൈകുന്നേരമായപ്പോഴേക്കും അത് തിരുത്തിയിരുന്നുവെന്നാണ് പി.എം.എ. സലാം വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. നിരോധനത്തെ ലീഗ് സ്വാഗതംചെയ്യുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം സലാം പറഞ്ഞു.
'എം.കെ. മുനീര്‍ നിരോധനത്തെ സ്വാഗതംചെയ്തിരുന്നല്ലോ' എന്ന ചോദ്യത്തിന്, ''മുനീറിനും ഇതേ നിലപാടാണ്. ലീഗില്‍ വ്യത്യസ്താഭിപ്രായമില്ല, അഭിപ്രായങ്ങളില്‍ വൈരുധ്യവുമില്ല'' എന്നായിരുന്നു മറുപടി. ''നിരോധനം നടന്നദിവസം രാവിലെ വാര്‍ത്ത വന്നയുടനെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തിടുക്കത്തിലുള്ള പ്രതികരണമാണ് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുനീറിന്റെ വാക്കുകള്‍. അന്നു വൈകീട്ട് കാര്യങ്ങള്‍ വിലയിരുത്തിയശേഷം അദ്ദേഹം കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'' -മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സലാം വിശദീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് സി.എച്ച്. അനുസ്മരണസമ്മേളനത്തിലാണ് തന്റെ നിലപാടില്‍ ഒരു വ്യത്യാസവുമില്ലെന്ന് എം.കെ. മുനീര്‍ വ്യക്തമാക്കിയത്. ''രാവിലെ പറഞ്ഞത് വൈകുന്നേരവും വൈകുന്നേരം പറഞ്ഞത് രാത്രിയും മാറ്റിപ്പറയുന്നവരുടെ കൂട്ടത്തില്‍ ലീഗുകാരെ എണ്ണേണ്ട. അങ്ങനെ മാറ്റിപ്പറയുന്നവനല്ല. ഒരു ബാപ്പയ്ക്ക് ജനിച്ചിട്ടുള്ളയാളാണ്'' എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍. പി.എം.എ. സലാമിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പരാമര്‍ശം. പിന്നീട് സലാം പ്രസംഗിച്ചെങ്കിലും ഇതേക്കുറിച്ചൊന്നും പറഞ്ഞില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല, ആശയപരമായി തകര്‍ക്കുകയാണ് വേണ്ടതെന്നാണ് ലീഗിന്റെ നിലപാടെന്നാണ് പത്രസമ്മേളനത്തില്‍ പി.എം.എ. സലാം വ്യക്തമാക്കിയത്. തുടക്കംമുതലേ അവരെ എതിര്‍ത്ത ഏകകക്ഷി മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. ''കേരളത്തിലെ രണ്ട് കൊലപാതങ്ങളാണ് പി.എഫ്.ഐ.യുടെ നിരോധന ഉത്തരവില്‍ പറഞ്ഞത്. ഇതിലും എത്രയോ അധികം കൊലപാതകങ്ങള്‍ ഇന്ത്യയുടെ ഒരറ്റംമുതല്‍ മറ്റൊരറ്റംവരെ ചെയ്തുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ്. പോലുള്ള സംഘടനകളില്ലേ? അവരെയൊന്നും തൊടാതെ, അവരെയെല്ലാം പ്രോത്സാഹിപ്പിച്ച്, അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ പി.എഫ്.ഐയെ മാത്രം നിരോധിക്കുമ്പോള്‍ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല''-സലാം പറഞ്ഞു.
Content Highlights: popular front ban mk muneer pma salam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..