പോപ്പുലര്‍ ഫ്രണ്ട് നിരോധനം: മുന്നണികളിലെ അവ്യക്തത മുതലാക്കാന്‍ ബി.ജെ.പി.


പ്രവീണ്‍ കൃഷ്ണന്‍

വിഷയത്തില്‍ കോണ്‍ഗ്രസ്  ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് നിരോധനത്തെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളില്‍ അതൃപ്തി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

പ്രതീകാത്മചിത്രം | Photo : ANI

പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്തെ പ്രമുഖ മുന്നണികളിലും പാര്‍ട്ടികളിലും ഉയരുന്ന ഭിന്ന സ്വരങ്ങളും അവ്യക്തതയും മുതലാക്കാന്‍ ബി.ജെ.പി. നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അമിതാവേശം കാട്ടിയുള്ള പ്രചാരണത്തിന് പാര്‍ട്ടിയില്ല.

സംഭവത്തെ ഒരു രാഷ്ടീയ വിഷയമാക്കി മാറ്റേണ്ടതില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടി എന്ന നിലയില്‍ അവതരിപ്പിച്ചാല്‍ മതിയെന്നുമാണ് താഴെതട്ടിലേക്കുള്ള നിര്‍ദേശം. അതേസമയം ഇക്കാര്യത്തില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ഇരു മുന്നണികളിലെയും പ്രമുഖ പാര്‍ട്ടികളിലും ഉയരുന്ന ഭിന്ന സ്വരങ്ങളും അവ്യക്തതയും പരമാവധി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കും.

വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് നിരോധനത്തെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളില്‍ അതൃപ്തി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നിരോധനംകൊണ്ട് പ്രയോജനമില്ല, പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ആര്‍.എസ്.എസിനെയും നിരോധിക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ പ്രീണന സമീപനത്തിന്റെ ഭാഗമായി ചിത്രീകരിക്കാനായിരിക്കും ബി.ജെ.പി. ശ്രമം. യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിലെ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ബി.ജെ.പി. ആയുധമാക്കും.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്ന പ്രാധാന്യവും ജാഗ്രതയും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന വിമര്‍ശനവും തദ്ദേശസ്ഥാപനങ്ങളിലെ എസ്.ഡി.പി.െഎ. സഹകരണവും ഉയര്‍ത്തി എല്‍.ഡി.എഫിനെ ആക്രമിക്കുക എന്ന തന്ത്രമായിരിക്കും ബി.ജെ.പി. പയറ്റുക. നിരോധനം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പ്രതിഫലനമാണെന്ന സന്ദേശം പരാമാവധി തങ്ങളെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളില്‍ എത്തിക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.

Content Highlights: Popular Front Ban BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented