പോപ്പുലര്‍ ഫ്രണ്ട് നിരോധനം, നടപടി തുടങ്ങി കേരളം;ആലുവയിലെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു


ബുധനാഴ്ച രാവിലെ നിരോധനം വന്നുവെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നടപടി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നില്ല.

Screen Grab Mathrubhumi News

ആലുവ: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കേരളത്തിലും തുടങ്ങി. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് അടച്ചുപൂട്ടി സീല്‍ ചെയ്തു. എന്‍.ഐ.എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

ബുധനാഴ്ച രാവിലെ നിരോധനം വന്നുവെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നടപടി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നില്ല.ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തിടുക്കം വേണ്ടെന്നും നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് ആസ്ഥാനത്ത് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗവും നടന്നിരുന്നു. ഇതിന് ശേഷമാണ് നടപടിക്ക് കേരളത്തില്‍ തുടക്കമായത്.



ഓഫീസുകളും വസ്തുവകകളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി അറിയിപ്പ് നല്‍കുമെന്ന് യോഗത്തിന് ശേഷം പോലീസ് അറിയിച്ചിരുന്നു. നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ സീല്‍ചെയ്യല്‍ നടപടികള്‍ പൂര്‍ണതോതില്‍ ഉണ്ടാകൂവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Content Highlights: popular front aluva office shut down by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented