
-
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരേയും കേരളത്തിലേക്കെത്തിക്കാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.
സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍ എന്ന റോയിയും, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ ഒളിവിലാണ്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
നിക്ഷേപകന്റെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തിരുന്നു. സ്ഥാപനത്തില്‍ വലിയ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകനായ അടൂര്‍ സ്വദേശി സുരേഷ് കെ.വി സബ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാനാവില്ല.
കേരളത്തിലും പുറത്തും വിദേശ മലയാളികള്‍ക്കുമായി 1600-ന് മേല്‍ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 100 പേര് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 60 പേര് പരാതി അറിയിച്ചു. വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് 2000 കോടി രൂപ നിക്ഷേപകരില്‍നിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണക്കുകൂട്ടല്‍
Content Highlights:Popular finance fraud case; Managing director Thomas Daniel's daughters arrested at Delhi airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..