പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചപ്പോൾ(ഫയൽ ഫോട്ടോ)
നിക്ഷേപകരില്‍ വലിയൊരു വിഭാഗം ആളുകളുടെയും പണം ഇവര്‍ വാങ്ങിയ ശേഷം ഭൂമി ഇടപാടിനായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ മാത്രം നാല് ഇടങ്ങളില്‍ ഇവര്‍ക്ക് ഭൂമി ഉണ്ട്. ആന്ധ്രയില്‍ ചെമ്മീന്‍ കൃഷിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടിന്റെ കൃത്യമായ വിവരങ്ങളും ഒപ്പം ഭൂമിയുടെ വ്യാപ്തി യഥാര്‍ത്ഥ വില എന്നിവ നിശ്ചയിക്കുകയാണ് ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമായും ചെയ്യുന്നത്.
ബുധനാഴ്ച വൈകുന്നേരം തമിഴ്‌നാട്ടില്‍ എത്തിയ അന്വേഷണ സംഘം.തമിഴ്‌നാട്ടിലെ അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രയിലേക്ക് പോകും. അവിടെ നിന്നുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച വൈകുന്നേരത്തിനകം മടങ്ങിയെത്തുമെന്നാണ് വിവരം. പ്രധാനപ്പെട്ട പ്രതികളില്‍ ഒരാളായ തോമസ് ഡാനിയേല്‍ തമിഴ്‌നാട്ടില്‍ അന്വേഷണത്തിനായി പോയിട്ടുള്ള സംഘത്തോടൊപ്പം തുടരുകയാണ്. അതേ സമയം ഭാര്യ പ്രഭയും രണ്ട് മക്കളും ഏനാത്ത് സിഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എത്തിയിട്ടുള്ള സംഘത്തോടെപ്പമാണ് ഉള്ളത്.
ഇവരുമായി ബന്ധപ്പെട്ട ചില കമ്പനികളുടെ രജിസ്‌ട്രേഷന്‍ തിരുവനന്തപുരത്താണ് നടത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടിന്റെ പൂര്‍ണമായ വിവരം ലഭ്യമാകുന്നതിന് വേണ്ടിയാണ് മൂന്ന് പ്രതികളെയും ഒന്നിച്ചുകൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..