അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകൾ(ഫയൽചിത്രം) | ഫൊട്ടോ: മാതൃഭൂമി
എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് കേസ്.
കേസിലെ പ്രതികളായവര്‍ നേരത്തെ സ്വത്ത് വകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് നീങ്ങിയത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും, ബാങ്കുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനാണ് ഈ കത്ത് നല്‍കിയിട്ടുള്ളത്.
ആസ്തി വകകള്‍ കൈമാറരുത് എന്നുള്ള വിവരം കാണിച്ചാണ് ഈ കത്ത് നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍ഫോഴ്സ്മെന്റ് നടത്തുകയാണ്.
കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെല്ലാം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളായ റിയ, റിനു, റെയ്ബ
എന്നിവര്‍ നിലവില്‍ അട്ടക്കുളങ്ങരയിലെ ജയിലിലാണ്. ഇവിടേക്ക് എന്‍ഫോഴ്സ്മെന്റ് നേരിട്ടെത്തി വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ഇവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Content Highlights: Popular finance fraud case enforcement frozen assets of popular finance owners
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..