കൊച്ചി: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.

രണ്ടര പതിറ്റാണ്ടായി കുട വ്യവസായ മേഖലയിലെ സുപ്രധാന ബ്രാന്‍ഡ് ആണ് പോപ്പി. കുടയുടെ രൂപഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചു. അച്ചടി ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ പോപ്പിക്കുടയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.

തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ. മക്കള്‍: ഡെയ്‌സി, ലാലി, ഡേവിസ്. മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.

Content Highlights: poppy umbrella mart owner t v scaria passes away