
വത്തിക്കാന്‍ സിറ്റി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും ഉയര്‍ത്തിക്കാട്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമ്മേളനത്തിലെ ആശീര്‍വാദ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഗുരുവിനെ പരാമർശിച്ചത്.
സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച പരിഷ്കര്‍ത്താവാണ് ശ്രീനാരായണ ഗുരു. ജാതിവ്യവസ്ഥയെ എതിര്‍ത്തുകൊണ്ട്, വംശ-മത-സംസ്കാരഭേദമന്യേ എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം അദ്ദേഹം ലോകമാകെ വ്യാപിപ്പിച്ചു, മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ആരോടും ഏതെങ്കിലും രീതിയിലുള്ള വിവേചനം പാടില്ലെന്നും മാര്‍പ്പാപ്പ പ്രഭാഷണത്തിൽ പറഞ്ഞു.
നവംബര്‍ 29,30 തിയ്യതികളിലാണ് വത്തിക്കാനില്‍ സര്‍വമതസമ്മേളനം നടക്കുന്നത്. ഇറ്റാലിയന്‍ ഭാഷയിലേക്ക് തര്‍ജമചെയ്ത ഗുരുവിന്റെ കൃതിയായ 'ദൈവദശകം' ചൊല്ലിയാണ് ലോക മതപാര്‍ലമെന്റിന് തുടക്കംകുറിച്ചത്. ശ്രീനാരായണഗുരു ആലുവയില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിപ്രമാണിച്ചാണ് വത്തിക്കാനില്‍ ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
Content Highlights: Pope Francis speech at 'All Religions' Conference at Vatican city
Published: 30 Nov 2024, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented