ഏറ്റുമാനൂര്‍ നഗരസഭാമന്ദിരം: വൈകിട്ട് തറക്കല്ലിടല്‍, രാവിലെ പൂജ നടത്തി കൗണ്‍സിലര്‍മാര്‍; വിവാദം


File Photo: Mathrubhumi

ഏറ്റുമാനൂര്‍: പുതിയതായി നിര്‍മിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് മുന്‍പേ പൂജാകര്‍മങ്ങള്‍ നടത്തിയത് വിവാദത്തില്‍. സെപ്റ്റംബര്‍ 16-ന് വൈകീട്ട് അഞ്ചിനായിരുന്നു തറക്കല്ലിടീല്‍.

എന്നാല്‍ സമയത്തിനു മുമ്പേ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ രാവിലെ പൂജ നടത്തിയെന്നാണ് ആരോപണം. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇരുന്നഭാഗത്താണ് പുതിയകെട്ടിടം നിര്‍മിക്കുന്നത്. അന്ന് വൈകീട്ട് മന്ത്രി വി.എന്‍. വാസവന്‍ എത്തി തറക്കല്ലിട്ടു.



പിന്നീട് ഈ വിഷയം ചില നഗരസഭാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ബഹളം വെയ്ക്കുകയുംചെയ്തു. സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണ് എന്ന ചിന്തയാണ് രാവിലെ പൂജാകര്‍മങ്ങള്‍ ചെയ്യുവാന്‍ നഗരസഭ അധികൃതരെ പ്രേരിപ്പിച്ചതെന്നും ഇത് അന്ധവിശ്വാസമാണന്നും ബുധനാഴ്ച നഗരസഭയ്ക്ക് മുന്‍പില്‍ എല്‍.ഡി.എഫ്. നടത്തിയ ധര്‍ണയില്‍ കൗണ്‍സിലര്‍മാര്‍ അരോപിച്ചു.

Content Highlights: pooja controversy over ettumanoor munucipality building foundation stone laying ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented