പൊന്നാനിയില്‍ കണ്ടെത്തിയ അപൂര്‍വ്വ നിര്‍മിതി, രഹസ്യം കണ്ടെത്തി പുരാവസ്തുവകുപ്പ്


കർമ പാലത്തിന്റെ സമീപന റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന് സമീപം അഴുക്കുചാൽ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച കമാനരൂപത്തിലുള്ള നിർമിതി ശ്രദ്ധയിൽപ്പെട്ടത്.

പുരാവസ്തുവകുപ്പിന്റെ ഖനനത്തിനുശേഷം കെട്ടിടത്തിന്റെ അടിത്തറ ദൃശ്യമായപ്പോൾ

  • പുരാവസ്തുവകുപ്പ് ഖനന നടപടികൾ അവസാനിപ്പിച്ചു
പൊന്നാനി: ഹാർബറിന് സമീപം കാന നിർമാണത്തിനിടെ കണ്ടെത്തിയ അപൂർവനിർമിതി കെട്ടിടത്തിന്റെ അടിത്തറയാണെന്ന് വ്യക്തമായി. പുരാവസ്തുവകുപ്പ് നടത്തിയ ഖനനത്തിനൊടുവിലാണ് കമാനരൂപത്തിലുള്ള നിർമിതി അടിത്തറയാണെന്ന് സ്ഥിരീകരിച്ചത്. കർമ പാലത്തിന്റെ സമീപന റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന് സമീപം അഴുക്കുചാൽ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച കമാനരൂപത്തിലുള്ള നിർമിതി ശ്രദ്ധയിൽപ്പെട്ടത്.

പി. നന്ദകുമാർ എം.എൽ.എ.യുടെ നിർദേശപ്രകാരം കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളുംചേർന്ന് ഒരാഴ്ചയോളം ഖനനം നടത്തിയാണ് സത്യാവസ്ഥ കണ്ടെത്തിയത്.



ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എത്ര കാമാനങ്ങളുണ്ടെന്ന് കണ്ടെത്തി. അടിത്തറയ്ക്ക് ബലമേകാനാണ് ഇത്തരത്തിലുള്ള നിർമിതി നടത്തിയിരുന്നത്.മൂന്നു മീറ്റർ വീതിയിലും രണ്ടു മീറ്ററിലധികം ആഴത്തിലുമുള്ള അഞ്ച് ചെങ്കൽനിർമിത കമാനങ്ങളാണ് അടിഭാഗത്ത് കണ്ടെത്തിയത്. പരിശോധനാ റിപ്പോർട്ട് പുരാവസ്തുവകുപ്പ് ഡയറക്ടർക്ക് കൈമാറും.

Content Highlights: ponnani strange construction found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented