പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ
കോഴിക്കോട്: ഇന്ത്യയിലെപ്പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സാധിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി. വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ. സൗദി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ(എസ്.എസ്.എഫ്.) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. പരിചയമുള്ള ഗൾഫ് നാടുകളിൽ യു.എ.ഇ., ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ, സിംഗപ്പൂർ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്‌നവുമില്ല.' പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു.
Content Highlights: ponmala abdulkhader musliyar speech on ssf conference
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..