പിടിഎ പിടിക്കാന്‍ രാഷ്ട്രീയപ്പോര്;സ്‌കൂള്‍ അധികൃതർ നോക്കുകുത്തികളായി


കെ.കെ. അജിത്കുമാര്‍

പി.ടി.എ. യോഗങ്ങള്‍ക്കുമുന്നോടിയായി ഓരോ രക്ഷിതാവിനെയും വീട്ടില്‍പ്പോയി നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുന്ന സ്ഥിതിയാണ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി(പി.ടി.എ)കളുടെ ഭരണം പിടിക്കാന്‍ പൊരിഞ്ഞ രാഷ്ട്രീയപ്പോര്. തദ്ദേശസ്ഥാപനങ്ങളിലേക്കും സഹകരണബാങ്കുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമ്പോഴെന്നപോലെ, മുന്നണിയടിസ്ഥാനത്തില്‍ പാനല്‍ ഉണ്ടാക്കി മത്സരിച്ച് പി.ടി.എ. ഭരണം പിടിച്ചെടുത്ത സംഭവങ്ങള്‍വരെയുണ്ട്.

കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സി.പി.എം. അനുകൂല പി.ടി.എ.യെ അട്ടിമറിച്ച് ഇക്കൊല്ലം യു.ഡി.എഫ്. പാനല്‍ ഭരണം പിടിക്കുകയുണ്ടായി. സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയാടിസ്ഥാനത്തില്‍ ഇത്തരം ഭരണംപിടിക്കലുകളുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളും സ്വാധീനമുള്ളിടങ്ങളില്‍ ഇതു പയറ്റുന്നുണ്ട്.



പി.ടി.എ. യോഗങ്ങള്‍ക്കുമുന്നോടിയായി ഓരോ രക്ഷിതാവിനെയും വീട്ടില്‍പ്പോയി നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ, യോഗങ്ങളില്‍ വന്‍പങ്കാളിത്തവുമുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നിര്‍മാണക്കരാറുകള്‍മുതല്‍ രാഷ്ട്രീയസ്വാധീനമുറപ്പിക്കല്‍വരെ ഈ കടുത്തപോരാട്ടത്തിന് കാരണമാകുന്നുണ്ട്.

രാഷ്ട്രീയബലമുള്ള പി.ടി.എ. ഭാരവാഹികളുടെ ഇംഗിതത്തിന് എതിരുനില്‍ക്കാന്‍ അധ്യാപകര്‍ക്ക് പ്രയാസമാണെന്ന സ്ഥിതിയുണ്ട്. വഴിവിട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാരിനുമുന്നില്‍ ഉത്തരം പറയേണ്ട ബാധ്യത സ്‌കൂള്‍ അധികൃതര്‍ക്കാണ്. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവര്‍ ബലിയാടാവുകയും പി.ടി.എ.യിലെ രാഷ്ട്രീയക്കാര്‍ തടിയൂരുകയും ചെയ്യുമെന്നാണ് ആരോപണം.

പി.ടി.എ. കമ്മിറ്റിയുടെ രാഷ്ട്രീയച്ചായ്വനുസരിച്ചാണ് സ്‌കൂളുകളിലെ പരിപാടികളില്‍ ജനപ്രതിനിധികളെ ക്ഷണിക്കുന്നതുപോലും. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ താത്കാലിക അധ്യാപകനിയമത്തിനുള്ള അഭിമുഖം നടത്തുന്ന കമ്മിറ്റിയില്‍ യു.ഡി.എഫ്. ജനപ്രതിനിധി പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ തീയതി പലതവണ മാറ്റിയ സംഭവമുണ്ട്.

അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്നു

പാര്‍ട്ടിഫോറത്തില്‍ ചര്‍ച്ചനടത്തി തീരുമാനമെടുത്ത് പി.ടി.എ. ഭരണം പിടിച്ചെടുക്കുന്ന വിധത്തിലുള്ള അമിതരാഷ്ട്രീയവത്കരണം സ്‌കൂളുകളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്നു. അധ്യാപകരെ പേടിപ്പിച്ച് വരുതിയിലാക്കുന്നതോടെ സ്‌കൂളിന്റെ സ്വാഭാവികാന്തരീക്ഷം തകരുന്നു. ജനാധിപത്യമര്യാദകളൊന്നുമില്ലാതെ ഏകപക്ഷീയമായാണ് ഇത്തരം പി.ടി.എ.കള്‍ പ്രവര്‍ത്തിക്കുന്നത്.

-സി. പ്രദീപ്,

പ്രസിഡന്റ്, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍

Content Highlights: political interfearence in school pta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented