കോഴിക്കോട്: ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് പോലീസ് പുറത്തിറക്കിയ കുറ്റപത്രം രാജ്യത്ത് ഫാസിസ്റ്റ് ധാര്‍ഷ്ട്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്ന് എം കെ മുനീര്‍. ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംകെ മുനീറിന്റെ പ്രതികരണം. മനുഷ്യവകാശ സംഘങ്ങളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുനീര്‍ പറഞ്ഞു.
ഇത്തരം നീക്കങ്ങള്‍ ഒരു ജനാധിപത്യരാജ്യത്തിന് ചേര്‍ന്നതല്ലെന്നും അടിച്ചമര്‍ത്തല്‍ രീതികള്‍ കൊണ്ട് ജനാധിപത്യപോരാട്ടങ്ങളെ തളര്‍ത്താമെന്നുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടയ്ക്കു മുന്നില്‍ രാജ്യത്തെ സെക്കുലര്‍ സമൂഹം ഭയപ്പെട്ട് പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനീറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
Content Highlights: Political Conspiracy in Delhi riot case accuses Dr M K Muneer in Facebook Post