ശബരിമല: സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലില്‍ എത്തിയ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് രാഹുലിനെ കടത്തിവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. 

അനുമതിയില്ലാതെ പോയാല്‍ രാഹുലിനെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മറ്റു രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്റ്റേഷനിലെത്തിയ രാഹുല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോടു വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി.

അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

content highlights: Polie blocks rahul eswar at nilackal