രാത്രി ഉറക്കത്തിനിടെ വീടിന് പുറത്തെത്തിയ വയോധികൻ നടുറോഡിൽ തലകറങ്ങി വീണു; രക്ഷകരായി പോലീസ്


നന്ദു ശേഖര്‍

ഷിനുമോൻ, കെ.എ അജേഷ്, മനു

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് ജങ്ഷനു സമീപം പട്രോളിങ് നടത്തുകയായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍മാരായ പട്രോളിങ് ഓഫീസര്‍ കെ.എ. അജേഷും, കണ്‍ട്രോള്‍ റൂം ഡ്രൈവര്‍ ഷിനുമോനും, എ.ആറിലെ സി.പി.ഒ മനുവും. അപ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ മെയിന്‍ റോഡിന് നടുവിലായി എന്തോ ഒന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിര്‍ത്തി അടുത്തേക്ക് പോയ അവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു.

ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു വണ്ടികള്‍ ചീറിപ്പായുന്ന റോഡിന് നടുവില്‍ കിടന്നിരുന്നത്. ഒരു മുണ്ട് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്താണ് സംഭവിച്ചതെന്നും ആരാണെന്നുമോക്കെ ചോദിച്ചപ്പോള്‍ കാതിന് കേള്‍വിക്കുറവുണ്ടെന്നും പറയുന്നത് കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'വാഹനങ്ങള്‍ ചീറിപ്പായുന്ന തൃശ്ശൂര്‍-കോഴിക്കോട് പാതയിലാണ് പുലര്‍ച്ചെ എണ്‍പതുകാരനെ കാണുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. കൈകാലുകള്‍ റോഡില്‍ താങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എഴുന്നേല്‍പ്പിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കേള്‍വിശക്തി കുറവാണ്. ഉച്ചത്തില്‍ പലതവണ ചോദിച്ചപ്പോഴാണ് വീട് കേരളവര്‍മ കോളേജിന് സമീപമാണെന്ന് പറഞ്ഞത്. മറ്റൊന്നും അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു'- അജേഷ് പറയുന്നു.

രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റ് പുറത്തിറങ്ങുകയും എന്നാല്‍ ഓര്‍മ്മക്കുറവ് കാരണം തിരികെ വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ഈ സ്ഥലത്തെത്തിയപ്പോള്‍ തലകറക്കം അനുഭവപ്പെട്ടെന്നും തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നും പോലീസുകാരോടു പറഞ്ഞു.

എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന അദ്ദേഹത്തെ അജേഷും ഷിനുമോനും മനുവും ചേര്‍ന്ന് താങ്ങിയെടുത്ത് റോഡരികിലുള്ള കടയുടെ മുന്നില്‍ ഇരുത്തി. ഇനിയും റോഡില്‍ ഇറങ്ങി അപകടത്തില്‍പ്പെട്ടാലോ എന്നോര്‍ത്ത് അവിടെ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകാനും മനസ്സുവന്നില്ലെന്ന് പട്രോളിങ് ഓഫീസര്‍ അജേഷ് പറയുന്നു.

സി.പി.ഒ. മനുവിനെ അയാള്‍ക്കൊപ്പം നിര്‍ത്തിയ ശേഷം മൊബൈല്‍ഫോണില്‍ അയാളുടെ ഫോട്ടോ പകര്‍ത്തി തൊട്ടടുത്ത വീടുകളിലെത്തി വാതിലില്‍ തട്ടിവിളിച്ച് ഇയാളെ തിരിച്ചറിയുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഏകദേശം പത്തോളം വീടുകളില്‍ ഫോണില്‍ പകര്‍ത്തിയ ചിത്രവുമായി അജേഷും ഷിനുമോനും കയറിയിറങ്ങി അന്വേഷിച്ചു. വെളുപ്പിന് മൂന്നുമണി സമയമായതിനാല്‍ പലരും വാതില്‍ തുറക്കാന്‍ താമസിക്കുകയും മടിക്കുകയും ചെയ്തതായി അവര്‍ പറയുന്നു. പലരും ചിത്രത്തിലുള്ളയാളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും കൃത്യമായി വീട് കണ്ടുപിടിക്കാന്‍ സഹായകരമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

ഇതിനിടെ റോഡിലൂടെ പോയവരോടും ചിത്രം കാണിച്ച് അന്വേഷിച്ചു. ഒടുവില്‍ നാല് മണിയോടെ അതുവഴി പോയിരുന്ന ഒരു വഴിപോക്കന്‍ ആളെ തിരിച്ചറിഞ്ഞു. മെയിന്‍ റോഡില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായിരുന്നു വീട്. വീട് കണ്ടുപിടിച്ച് അജേഷും ഷിനുമോനും വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ അച്ഛനെ കാണാത്തതിന്റെ പരിഭ്രാന്തിയിലായിരുന്നു. സ്ത്രീകള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുത്ത വീട്ടിലും മറ്റുമൊക്കെ അന്വേഷിക്കുന്നതിനിടയിലാണ് പോലീസുകാര്‍ വീട്ടിലെത്തുന്നത്. ചിത്രം കാണിച്ചുകൊടുക്കുകയും അദ്ദേഹത്തെ തന്നെയാണ് അന്വേഷിക്കുന്നതെന്നും മനസ്സിലാക്കി കാറിലെത്തിയ ബന്ധുക്കള്‍ പോലീസുകാരോട് നന്ദി പറഞ്ഞ് വയോധികനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

തൃശൂര്‍ കേരളവര്‍മ്മ കോളേജിനു സമീപം താമസിക്കുന്നയാളായിരുന്നു അദ്ദേഹം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇതിന്റെ മയക്കത്തില്‍ രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് നടന്ന് വഴി മറന്നുപോയതാകാമെന്ന് വീട്ടുകാര്‍ പറയുന്നു. സുരക്ഷിതമായി തങ്ങളുടെ അച്ഛനെ വീട്ടില്‍ എത്തിക്കാന്‍ സഹായിച്ചതിന് പോലീസുകാരോട് എത്ര നന്ദി പറഞ്ഞിട്ടും മതിവരുന്നുണ്ടായിരുന്നില്ല. കൃത്യസമയത്ത് തങ്ങളുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കെ.എ അജേഷും ഷിനുമോനും മനുവും.

content highlights: policemen rescues old man found at road in wee hours of tuesday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented