വടകര സ്റ്റേഷനിൽ പോലീസുകാരന്റെ ആത്മഹത്യശ്രമം; വാതിൽ തകർത്ത് രക്ഷിച്ചു


മാനസികപീഡനമെന്ന് ആരോപണം

പ്രതീകാത്മക ചിത്രം | Photo : ANI

വടകര: മേലുദ്യോഗസ്ഥന്റെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വടകര പോലീസ്‌സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്റ്റേഷന്റെ ഒന്നാംനിലയിലെ മുറിയിൽക്കയറി വാതിലടച്ച് ഫാനിൽ കൈലി കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസുകാർ വാതിൽ തകർത്ത് ഉള്ളിൽക്കയറിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പോലീസുകാരനെ വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് വിധേയമാക്കി.



തന്റെ മുന്നിലുള്ള വഴി ആത്മഹത്യമാത്രമാണെന്നും കടുത്ത മാനസിക സമ്മർദത്തിലാണെന്നും കാണിച്ച് ശബ്ദസന്ദേശം അയച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഞായറാഴ്ച വൈകി ഡ്യൂട്ടിക്ക് ഹാജരായതുമായി ബന്ധപ്പെട്ട് പോലീസുകാരന് ഇൻസ്പെക്ടർ മെമ്മോ നൽകിയിരുന്നു. ഇതിനുള്ള മറുപടി തിങ്കളാഴ്ച നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് സ്വീകരിച്ചില്ല. തുടർന്ന് വി.ആർ.എസ്. വേണമെന്ന രീതിയിൽ എഴുതിനൽകി. ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ഇയാൾ ഡിവൈ.എസ്.പി.യെയും കണ്ടിരുന്നു. പിന്നീടാണ് ആത്മഹത്യാശ്രമം നടന്നത്.ഇൻസ്പെക്ടറുടെ പെരുമാറ്റമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസുകാരൻ ആശുപത്രിയിൽ മൊഴിനൽകി.

അതേസമയം, മെമ്മോ നൽകിയതും മറ്റും ജോലിസംബന്ധമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇത് പോലീസിൽ സാധാരണമാണെന്നും ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടി.പി. ശ്രീജിത്തും പോലീസുകാരനിൽ നിന്നും ഇൻസ്പെക്ടർ പി.എം. മനോജിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: policemen attempted suicide in police station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented