ഓഹരിവിപണിയില്‍ ലാഭം വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടി; പോലീസുകാരന് സസ്‌പെന്‍ഷന്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ഒറ്റപ്പാലം (പാലക്കാട്): ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരുകോടിയലധികം രൂപ തട്ടിയെടുത്തെന്ന കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാങ്ങോട് ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗൗരീശങ്കരം വീട്ടില്‍ ആര്‍.കെ. രവിശങ്കറിനെയാണ് അന്വേഷണവിധേയമായി തിങ്കളാഴ്ച സസ്‌പെന്‍ഡുചെയ്തത്.

വകുപ്പുതല അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി.ക്ക് ചുമതല നല്‍കി. ഓഹരിവിപണിയിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നെടുമങ്ങാട് സ്വദേശി മുരളീധരന്‍, സഹോദരന്‍ വിജയന്‍പിള്ള എന്നിവരില്‍നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരേ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.



Content Highlights: policeman suspended over financial fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented