
വയനാട്: വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു മരിച്ചു.
എ.ആര്. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വാകേരി മടൂര് വീട്ടില്‍ കരുണാകരന്(48) ആണ് മരിച്ചത്.
ബത്തേരി അസംപ്ഷന്‍ സ്കൂളില്‍ സജ്ജീകരിച്ച തിരഞ്ഞെടുപ്പ് സ്ട്രോങ് റൂമിന്റെ സുരക്ഷാജോലി നോക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകീട്ടോടെ മരിച്ചു. ഭാര്യ: സുനിത. മകള്‍ കീര്‍ത്തന.
content highlights: policeman collapsed and died during election duty in wayanad
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..