ഉമ്മൻ ചാണ്ടി | Photo: Mathrubhumi
കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കേ ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച കേസിൽ ആറ് പോലീസുകാരെ കണ്ണൂർ അസി. സെഷൻസ് കോടതിയിൽ ബുധനാഴ്ച വിസ്തരിച്ചു. മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച രണ്ടുപേരെ സംഭവസമയത്ത് കണ്ണൂർ ഡിവൈ.എസ്.പി. ആയിരുന്ന പി. സുകുമാരൻ തിരിച്ചറിഞ്ഞു.
ചാലാട്ടെ ദീപക് മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിഞ്ഞ പ്രതിയാണെന്നും കണ്ണപുരത്തെ ബിജു പറമ്പത്ത് കാറിലേക്ക് ട്രാഫിക് കോൺ വലിച്ചെറിഞ്ഞ പ്രതിയാണെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
അഡീഷണൽ എസ്.ഐ.മാരായിരുന്ന പി. കനകരാജ്, മോഹൻദാസ്, കൂത്തുപറമ്പ് എസ്.ഐ. ആയിരുന്ന അരുൺദാസ്, എസ്.ഐ. അനിൽ കുമാർ, സി.പി.ഒ. സുഭാഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിച്ചത്. 2013 ഒക്ടോബർ 27-ന് കേരള പോലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങിന് എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കുനേരേ കല്ലേറുണ്ടായത്. കേസിൽ സാക്ഷിവിസ്താരം വ്യാഴാഴ്ച തുടരും.
Content Highlights: police witness identifies men who thrown stone and traffic cone at oomman chandy car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..