പ്രതീകാത്മകചിത്രം| Photo: AP
തിരുവനന്തപുരം: ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പോലീസ് പരിശീലനം നല്‍കും. എ.ആര്‍. ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം നല്‍കുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പി. അനില്‍കാന്താണ് വിഷയത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
തോക്ക് ലൈസന്‍സ് ലഭിച്ചവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്കും അതത് എ.ആര്‍. ക്യാമ്പുകളിലാകും പരിശീലനം നല്‍കുക. ഇതിനു വേണ്ടി പ്രത്യേകപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് അനുസരിച്ചാകും പരിശീലനകാലാവധി, ഏതൊക്കെ തോക്കുകളില്‍ പരിശീലനം നല്‍കണം തുടങ്ങിയ വിവരങ്ങള്‍ തീരുമാനിക്കുക.
Also Read
തോക്ക് ലൈസന്‍സുള്ള ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഇത്തരമൊരു തുടര്‍നടപടി ഉണ്ടായിരിക്കുന്നത്. ലൈസന്‍സുണ്ടായിട്ടും തോക്ക് ഉപയോഗിക്കാന്‍ അറിയില്ല, അത് സംബന്ധിച്ച് പരിശീലനം ലഭിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
Content Highlights: police will give gun training to public, those who have licence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..