നിലമ്പൂര്‍: ബുധനാഴ്ച മുതല്‍ നിലമ്പൂരില്‍ അടിയന്തര ആവശ്യത്തിന് അല്ലാതെ എത്തുന്ന വാഹനങ്ങളെ തടയുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറിയിച്ചു 

പോത്തുകല്ല് കവളപ്പാറയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് വന്‍തോതിലാണ് ജില്ലയ്ക്കകത്ത് നിന്നും പുറത്ത് നിന്നുമായി കാഴ്ചക്കാരെത്തുന്നത്. ഇത് ദുരന്ത സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. ദുരന്ത സ്ഥലത്ത് നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കെത്തിക്കുന്നതിനും മറ്റ് അടിയന്തരാവശ്യങ്ങള്‍ക്കും വാഹനത്തിരക്ക് പ്രയാസമുണ്ടാക്കുകയാണ്.

ടൂറിസ്റ്റ് കേന്ദ്രമായി കാഴ്ചകള്‍ കാണാനായി കുറച്ചു ദിവസത്തേക്ക് ആരും നിലമ്പൂരിലേക്ക് എത്തരുതെന്ന് പോലീസ് അറിയിക്കുന്നു. നിലമ്പൂരില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം. കിലോമീറ്ററോളം ബ്ലോക്കില്‍ കുടുങ്ങുന്ന സ്ഥിതി. 

പ്രവര്‍ത്തനത്തിനാവശ്യമായ ഹിറ്റാച്ചി, ജെസി.ബി.എന്നിവയെത്തിക്കുന്നതിനും റോഡിലെ വാഹനത്തിരക്ക് തടസമുണ്ടാക്കുന്നതായി പോലീസ് അറിയിച്ചു. കാഴ്ച കാണാനായി ആരും ഇങ്ങോട്ടു വരേണ്ടെന്നും സഹായത്തിനായി വരുന്നതിന് തടസമില്ലെന്നും പോപലീസ് അറിയിച്ചു.

Content Highlights:  Avoid Nilambur for some days as a tourish destination