കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പോലീസ് റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു.

ഗായിക റിമി ടോമി ഉള്‍പ്പെടെ നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പോലീസ് കോടതിയില്‍ അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്. മുമ്പ് ഫോണ്‍ മുഖാന്തരം ഇവരോട്‌ അന്വേഷണ സംഘം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ചില വിവരങ്ങള്‍ റിമിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു

അതിനാലാണ് 164 മുഖാന്തരം രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്‌.

നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവര്‍ ഒരുമിച്ചുണ്ടായിരുന്നു. 

മൊഴി ഇനി മാറ്റാതിരിക്കാന്‍ കൂടിയാണ് രഹസ്യ മൊഴിക്കായി പോലീസ് ശ്രമിക്കുക. റിമിയെ കൂടാതെ മറ്റ് നാലുപേരുടെ രഹസ്യമൊഴിക്കായി പോലീസ് ശ്രമിക്കുന്നുണ്ട്.