തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇ-മെയില്‍ മുഖേനയോ എസ്.എം.എസ്. മുഖേനയോ മറുപടി ലഭ്യമാക്കാന്‍ പുതിയ പദ്ധതിയുമായി പോലീസ്.
ഇതിന് ആവശ്യമായ നിര്‍ദ്ദേശം പോലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍വീസ് സംബന്ധമായി പരാതി നല്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനി മുതല്‍ ഇമെയില്‍ മുഖേനയോ എസ്.എം.എസ്. മുഖേനയോ മറുപടി ലഭിക്കും.
അപേക്ഷയില്‍ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയില്‍ ഉള്‍പ്പെടുത്തുക. ഈ സംവിധാനം അധികം വൈകാതെ തന്നെ ജില്ലാ പോലീസ് മേധാവിമാരുടെ ഓഫീസുകളിലേയ്ക്കും മറ്റു പോലീസ് ഓഫീസുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും ബഹ്റ പറഞ്ഞു.
പരാതി നല്കാന് എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും സ്വീകരിക്കണമെന്ന്ബന്ധപ്പെട്ടവര്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
content highlight: police to introduce new program for replaying complaints through emails and sms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..