ആലപ്പുഴയിലെ വൈദികന്റെ ആത്മഹത്യ പോലീസ് അന്വേഷിക്കും


ഫാ. സണ്ണി അറയ്ക്കൽ

ആലപ്പുഴ: കാളാത്ത് സെയ്ന്റ് പോള്‍സ് റോമന്‍ കത്തോലിക്ക പള്ളിയിലെ വികാരി ഫാദര്‍ സണ്ണി അറയ്ക്കലിന്റെ ആത്മഹത്യയെക്കുറിച്ച് പോലീസ് അന്വേഷിക്കും. സംഭവത്തില്‍ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷിക്കുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും അതിനാലാണ് അന്വേഷണമെന്നും ആലപ്പുഴ ഡിവൈ.എസ്.പി. പറഞ്ഞു.

ആലപ്പുഴ നോര്‍ത്ത് പോലീസിനാണ് അന്വേഷണച്ചുമതല. അച്ചന്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈയക്ഷരം പരിചയക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഞ്ചുപേജുള്ള കുറിപ്പില്‍ വ്യക്തതയില്ലാത്ത പല കാര്യങ്ങളുമുണ്ട്. അച്ചനു സാമ്പത്തിക ബാധ്യതയുണ്ടാകേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലേകാലോടെ പരിഷ്ഹാളിന്റെ സ്റ്റേജിലാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ തിരഞ്ഞുചെന്നപ്പോഴാണു മൃതദേഹം കണ്ടത്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെ.എല്‍.സി.എ. ആലപ്പുഴ രൂപത മുന്‍ ജനറല്‍ സെക്രട്ടറി ഇ.വി. രാജു ഈരേശ്ശേരില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കത്തയച്ചിട്ടുണ്ട്.

Content Highlights: police to enquire about alappuzha priest suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented