കൊച്ചി ടാറ്റൂ സ്റ്റുഡിയോ ലൈംഗിക അതിക്രമ കേസ്; സുജീഷ് പിടിയില്‍


എസ്. രാഗിന്‍| മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi news screen grab

കൊച്ചി: കൊച്ചി 'ഇന്‍ക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ പ്രതി സുജീഷ് പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ശേഷം ഇയാളെ ചേരാനെല്ലൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. സുജീഷിനെ എവിടെനിന്നാണ് പിടികൂടിയതെന്ന വിവരം ലഭ്യമായിട്ടില്ല.

അഞ്ച് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവില്‍ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു. ശനിയാഴ്ച പോലീസ് ടാറ്റൂ സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Content Highlights: police takes tattoo artist sujeesh into custody in kochi tattoo studio sexual abuse case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented