തിരുനെല്ലി കവര്‍ച്ച: കടലില്‍ ചാടിയ പ്രതിയെ സാഹസികമായി പിടികൂടി


അറസ്റ്റിലായവരുടെ എണ്ണം എട്ടായി

പിടിലായ പ്രശാന്ത്‌

മാനന്തവാടി : തിരുനെല്ലി തെറ്റ്‌റോഡിൽ സ്വകാര്യബസ് തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് രാമൻകുമരത്ത് വീട്ടിൽ പ്രശാന്തി(35)നെയാണ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആദ്യ നാലുപ്രതികളെ കർണാടക മാണ്ഡ്യയിൽനിന്നും മറ്റു നാലുപേരെ കേരളത്തിലെ വിവിധയിടങ്ങളിൽനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേസിലകപ്പെട്ട ഒരാളെ വ്യാഴാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ബംഗ്ലാദേശ് കോളനിയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന കൊണ്ടോട്ടി പള്ളിപ്പടി അരൂർ കെട്ടൊന്നിൽ ഹൗസിൽ ഷഫീഖി(31)നെയാണ് കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെ സാഹസികമായാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട ഉടനെ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ എല്ലാവരും ചേർന്ന് പിടികൂടുകയായിരുന്നു. മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ അഞ്ചിന് പുലർച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവർച്ചയ്ക്കിരയായത്. 1.40 കോടിരൂപ കവർന്നതായാണ് ഇദ്ദേഹം തിരുനെല്ലി പോലീസിൽ നൽകിയ പരാതി. തോൽപ്പെട്ടി ചെക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി-തെറ്റ്‌റോഡ് കവലയിലെത്തിയപ്പോൾ തടഞ്ഞുനിർത്തി കവർച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. അഞ്ചിന് നടന്ന സംഭവത്തിൽ കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസിൽ പരാതി ലഭിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: police takes one more to custody in thirunelli theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented