ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെതിരെ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. നേരത്തെ ഓമനക്കുട്ടനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. കണ്‍വീനര്‍ എന്ന നിലയില്‍ പോരായ്മകള്‍ റവന്യു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താതെ സ്വന്തം നിലയില്‍ പണം പിരിച്ചത് ജാഗ്രതക്കുറവാണെന്ന് വിലയിരുത്തിയാണ് സി.പി.എം നടപടി സ്വീകരിച്ചിരുന്നത്.

ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

content highlights: CPIM, Cherthala, local committee member, Kerala Flood 2019