File Photo: Mathrubhumi
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരെങ്കിലും തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അട്ടിമറിസാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. സെക്ടര്‍ ഒന്നിലെ സി.സി.ടി.വിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. വഴി ചീഫ് സെക്രട്ടറിക്ക് കൈമാറി.
സെക്ടര്‍ ഒന്നിലെ സി.സി.ടി.വി. മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സി.സി.ടി.വി. ഫോക്കസ് ചെയ്തിരുന്ന പ്രദേശത്തായിരുന്നില്ല തീപിടിച്ചത്. അതിനാല്‍ തീപിടിച്ചു തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുന്നതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ഡി.ജി.പിയ്ക്ക് കൈമാറിയത്.
അതേസമയം, തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഉപഗ്രഹദൃശ്യങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്. കനത്തചൂട് ഒരുപക്ഷേ തീപ്പിടിത്തത്തിന് കാരണമായിരിക്കാം എന്ന സൂചന ഉണ്ടെങ്കിലും അട്ടിമറി സാധ്യത പൂര്‍ണമായി തള്ളിക്കളയാതെയാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
Content Highlights: police submits preliminary report on brahmapuram plant fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..