പനമരം എസ്.എച്ച്.ഒ.യെ കാണാനില്ല; പോലീസ് അന്വേഷണം തുടങ്ങി


കെ.എ. എലിസബത്ത് | Photo: Special arrangement

പുല്പള്ളി: പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ കാണാതായി. സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞാണ് എലിസബത്ത് സ്റ്റേഷനില്‍നിന്നിറങ്ങിയത്. പിന്നീട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗികനമ്പറിലേക്കും സ്വകാര്യനമ്പറിലേക്കും വിളിച്ചെങ്കിലും രണ്ടും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കോടതിയിലും ഇവര്‍ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു.



കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള ഒരു പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പണം പിന്‍വലിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയും അവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളെ വിളിച്ചെങ്കിലും ഇവര്‍ക്കും എലിസബത്ത് എവിടെയാണെന്ന് വിവരമില്ല.

Content Highlights: police starts enquiry as panamaram sho elizabeth went missing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented