ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി അമ്പലപ്പുഴ പോലീസ് ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു എന്നതിനാലാണ് പരാതി കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
പരാതിയില്‍ വസ്തുതാ അന്വേഷണം നടത്താനാണ് പോലീസ് ലഭിച്ച നിര്‍ദേശം. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്.
കഴിഞ്ഞദിവസം ജി. സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയര്‍ന്ന കാര്യം പറഞ്ഞിരുന്നു. ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ഏപ്രില്‍ 14ന് രാത്രിയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Content Highlights: Police started preliminary investigation in complaint against Minister G Sudhakaran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..