ടി.എൻ.പ്രതാപൻ, അനിൽ അക്കര | മാതൃഭൂമി
തൃശ്ശൂര്‍: അനില്‍ അക്കര എം.എല്‍.എയ്ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യം. ടി.എന്‍. പ്രതാപന് എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കി. നേരിട്ടും അല്ലാതെയും എംഎല്‍എയെ ഭീഷണിപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നത് സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരയാണ്. ഏറ്റവും ഒടുവില്‍ സി.ബി.ഐ.യ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സി.ബി.ഐ. കേസെടുത്തിരിക്കുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. മുഖ്യമന്ത്രി ഉള്‍പ്പടെയുളളവരുടെ മൊഴി എടുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേരിട്ടും അല്ലാതെയും അനില്‍ അക്കരയ്ക്ക് നേരെ ഭീഷണികള്‍ ഉയര്‍ന്നിരിക്കുന്നത്. ഡി.വൈ.എഫ്.ഐയും മറ്റുസംഘടനകളുമാണ് ഇതിന് പിന്നിലെന്നും ടി.എന്‍.പ്രതാപന് എം.പി. കത്തില്‍ പറയുന്നു.
Content Highlights: Police should provide security to Anil Akkara MLA; T.N.Prathapan MP writes to DGP and Home secretary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..