തിരുവനന്തപുരം: ആനി രാജയ്ക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെവിടെ ആയാലും വീഴ്ച ഉണ്ടായാൽ പോലീസ് വിമര്‍ശിക്കപ്പെടണമെന്ന് ഡി രാജ പറഞ്ഞു. കേരളത്തിലായാലും യുപിയിലായാലും വീഴ്ച സംഭവിച്ചാൽ പോലീസ് വിമർശിക്കപ്പെടണം. അതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമർശനങ്ങളെ തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന പോലീസിനെക്കുറിച്ച് സിപിഐയ്ക്ക് പരാതി ഇല്ല എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.
അതോടൊപ്പം തന്നെ പാർട്ടിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ആനി രാജ പാർട്ടി നയം ലംഘിച്ചു എന്നായിരുന്നു. എന്നാൽ ഇപ്പോൾ ദേശീയ ജനറൽ സെക്രട്ടറി ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് വ്യക്തമാക്കിയത്.
വിമർശനം ഉന്നയിക്കാനും പോലീസിനെ ചോദ്യം ചെയ്യാനും കഴിയും അതാണ് പാർട്ടി നിലപാടെന്നാണ് ഡി രാജ വ്യക്തമാക്കിയത്.
Content Highlights: Police should be criticized - D Raja
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..