ഓണം ലക്ഷ്യമിട്ട് മദ്യക്കടത്ത്; തൃശ്ശൂരില്‍ 3600 ലിറ്റര്‍ അനധികൃത വിദേശമദ്യം പിടികൂടി 


മദ്യം കടത്തിയതിന് പിടിയിലായവർ

തൃശ്ശൂര്‍: ചേറ്റുവയില്‍ വന്‍ മദ്യവേട്ട. വാഹനത്തില്‍ കടത്തിയ 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി യുവാക്കള്‍ പിടിയിലായി. മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. ഓണക്കാലത്ത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ചില്ലറവില്‍പ്പന നടത്താന്‍ എത്തിച്ച മദ്യമാണ് പോലീസ് പിടികൂടയത്.

ഇന്ന് പുലര്‍ച്ചെയാണ് ദേശീയ പാതയില്‍ ചേറ്റുവയില്‍വെച്ച് മദ്യം പിടികൂടിയത്. പാല്‍ കൊണ്ടുവരുന്ന വാഹനത്തിനുള്ളിലാണ് മദ്യം കടത്തിയത്. 3600 കുപ്പികളിലായാണ് 3600 ലിറ്റര്‍ മദ്യം കടത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ മദ്യം ഓണം വിപണിയെ ലക്ഷ്യം വെച്ചാണ് എത്തിച്ചത്.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ചില്ലറവില്‍പ്പന നടത്തുന്നതിനായാണ് മദ്യം കൊണ്ടുവന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Content Highlights: Police seize 3600 litres of liquor from thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented