ഭർത്താവുമായി പിണങ്ങി യുവതി റെയിൽവേ ട്രാക്കിലൂടെ നടന്നു; ട്രെയിൻ നിർത്തിച്ച് പോലീസ് രക്ഷപ്പെടുത്തി


നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി. പിന്നാലെ പോലീസ് വരുന്നതു കണ്ട യുവതി വേഗത്തിൽ മുന്നോട്ട്‌ ഓടി.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്നതിനായി റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മൂന്നോടെ പേട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ മണ്ണന്തല സ്വദേശിയായ 27-കാരിയെയാണ് വഞ്ചിയൂർ പോലീസ് രക്ഷിച്ചത്.

ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയശേഷം റെയിൽവേ ട്രാക്കിലിറങ്ങി തമ്പാനൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി. പിന്നാലെ പോലീസ് വരുന്നതു കണ്ട യുവതി വേഗത്തിൽ മുന്നോട്ട്‌ ഓടി. ഈ സമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും തീവണ്ടി വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പോലീസ് കൈയുയർത്തി തീവണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ലോക്കോ പൈലറ്റ് ബ്രേക്കിട്ടതോടെ തീവണ്ടി യുവതിക്ക് അടുത്തെത്തിയപ്പോഴേക്കും നിന്നു. തുടർന്ന് പോലീസുകാർ യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിട്ടയച്ചു.



എസ്.ഐ. രാധാകൃഷ്ണൻ, സി.പി.ഒ.മാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: Police rescued woman from suicide attempt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented