സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് കോതി സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്


മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം | Photo: Mathrubhumi News/ Screen Grab

കോഴിക്കോട്: കോതിയിലെ ശുചിമുറി മാലിന്യസംസ്കരണ പ്ലാൻ്റിനെതിരെ വ്യാഴാഴ്ച നടന്ന സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി പ്രവർത്തകർക്കെതിരെ ചെമ്മങ്ങാട് പോലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കരുതെന്ന് ബാലവകാശ കമ്മിഷൻ്റെ ചട്ടം ഉണ്ടായിട്ടും അത് ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.

മാലിന്യപ്ലാന്റ് ആരംഭിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നേരത്തെതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ജനവാസമേഖലയ്ക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ സ്റ്റേ നീക്കിയതോടെ നഗരസഭ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുട്ടികളേയും സമരത്തിൽ പങ്കെടുപ്പിച്ചത്.



Content Highlights: kothi protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented